ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024; ജനുവരി 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നാലുദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപരേഖ തയ്യാറാക്കും.

dot image

തിരുവല്ല: ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024 ജനുവരി 18 ന് പത്തനംതിട്ട തിരുവല്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് രക്ഷാധികാരി ഡോ.തോമസ് ഐസക് അറിയിച്ചു. കോൺക്ലേവിൽ 3000 പേർ നേരിട്ടും ഒരു ലക്ഷം പേർ ഓൺലൈനായും പങ്കെടുക്കും. 75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. നാലുദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രൂപരേഖ തയ്യാറാക്കും.

കേരളത്തിലെ എല്ലാ മന്ത്രിമാരും നേരിട്ടോ ഓൺലൈനായോ പരിപാടിയുടെ ഭാഗമാകും. ഇന്ത്യ, ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ നാല് ആഗോള മേഖലകളായി തിരിച്ച് വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണ്യ പരിശീലനം, സംരഭകത്വ വികസനം എന്നിവ പ്രധാന വിഷയങ്ങളാക്കിയാണ് ആഗോള സമ്മേളനം ചേരുകയെന്നും ഡോ. തോമസ് ഐസക് വ്യക്തമാക്കി. എകെജി പഠന ഗവേഷണ കേന്ദ്രവും, വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമാണ് മൈഗ്രേഷൻ കോൺക്ലേവ് 2024 സംഘടിപ്പിക്കുന്നത്.

ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷൻ കോൺക്ലേവിന്റെ രജിസ്ട്രേഷൻ ഒരു ലക്ഷം കടന്നു. രജിസ്ട്രേഷൻ ഒരു ലക്ഷം കഴിഞ്ഞത് മധുരം പകർന്നാണ് സംഘാടകസമിതി ആഘോഷിച്ചത്. പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം, വിഎസ് ചന്ദ്രശേഖരപ്പിള്ള പഠന ഗവേഷണ കേന്ദ്രം അധ്യക്ഷൻ എ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us