കെജിഎംഒഎ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് പി ആർ പ്രവീണയ്ക്ക്

ആരോഗ്യരംഗത്തെ മികച്ച റിപ്പോർട്ടിങ് പരിഗണിച്ചാണ് പുരസ്കാരം

dot image

കോഴിക്കോട്: മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള കെജിഎംഒഎ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് പി ആർ പ്രവീണയ്ക്ക്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിങിന് കെജിഎംഒഎ ഏർപ്പെടുത്തിയ ഡോ. എം പി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിനാണ് പി ആർ പ്രവീണ അർഹയായത്. ആരോഗ്യരംഗത്തെ മികച്ച റിപ്പോർട്ടിങ് പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും പ്രശംസാപത്രവുമുൾപ്പെടുന്ന പുരസ്കാരം ഈ മാസം 20 ന് ചിന്നക്കനാലിൽ വെച്ച് ആരോഗ്യ മന്ത്രി വീണ ജോർജ് സമ്മാനിക്കും.

ഡോക്ടർമാരുടെ കുറവുകൾ മൂലം ആരോഗ്യ മേഖലയിൽ സാധാരണക്കാർ അനുഭവിക്കുന്ന വിഷമതകൾ, ഡോക്ടർ വന്ദന ദാസിന്റെ ദാരുണമായ കൊലപാതകം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സർക്കാരിന്റെ ബാധ്യതകൾ പ്രതിപാദിക്കുന്ന ഫീച്ചറുകൾ, എച്ച്ഐവി കാരണം രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, മെഡിസെപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് തുടങ്ങിയ വിഷയങ്ങളിലുള്ള റിപ്പോർട്ടുകളാണ് പി ആർ പ്രവീണയെ പുരസ്കാരത്തിന് അർഹയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us