തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ബാനറുകൾ വലിച്ചുകീറി, ഫ്ലക്സ് ബോർഡിലേക്ക് ചെളിയെറിഞ്ഞു. സർക്കാർ ഫ്ലക്സ് ബോർഡുകളും ഡിവൈഎഫ്ഐ ബോർഡുകളും പ്രവർത്തകർ നശിപ്പിച്ചു. സമരജ്വാല എന്ന പേരിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാജ്ഭവന് മുന്നിൽ നിന്നും തുടങ്ങി ക്ലിഫ് ഹൌസ് പരിസരത്തേക്കായിരുന്നു മാർച്ച്.
ഇരുട്ടിന്റെ മറവിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്യും പോലെ അറസ്റ്റ് ചെയ്യാനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം ചോദിച്ചു. 'മുഖ്യമന്ത്രി മുദ്രവാക്യത്തെ പോലും ഭയക്കുന്ന ഭീരുവാണ്. മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റുന്നു. കെ സുരേന്ദ്രനെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോ ഇവിടെ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്', വി ടി ബൽറാം പറഞ്ഞു.
'വിട്ടുനിൽക്കുന്നത് പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രം'; അയോധ്യയിലേക്ക് പോകാത്തതിൽ കോൺഗ്രസ്അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാമകമായി പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എറണാകുളം, പാലക്കാട് ജില്ലകളിലും നാളെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു.
ഇന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് നിഷ്ഠുരമായ പെരുമാറ്റമാണെന്ന് അബിൻ വർക്കി പറഞ്ഞു. വനിതാ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ്. മുൻപെങ്ങും സമരചരിത്രത്തിൽ ഇല്ലാത്ത രീതിയാണ് കാണുന്നത്. ബൂട്ടിട്ട് ചവിട്ടാൻ ഇത് ബ്രിട്ടീഷ് രാജ് അല്ല. ഇന്ന് ബ്രിട്ടീഷ് രാജിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് പൊലീസ് പ്രവർത്തിച്ചത്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകും. കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറി മുടിയിൽ ബൂട്ട് ഇട്ട് ചവിട്ടിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. വനിതപ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.