കോട്ടയം: ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് കോട്ടയത്ത് ആരംഭിച്ചു. ഓർത്തഡോക്സ് സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലാണ് സുന്നഹദോസ് ചേരുന്നത്. കാതോലിക്കാബാവയുടെ കൽപ്പന പ്രകാരമാണ് സഭ ആസ്ഥാനത്ത് എപ്പിസ്കോപ്പൽ സുന്നഹദോസ് ചേരുന്നത്. സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ സുന്നഹദോസില്‍ ചർച്ചയാകും. നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാദർ മാത്യൂസ് വാഴക്കുന്നത്തിന്റെ പരാമർശം, ഫാദർ ഷൈജു കുര്യനെതിരായ പരാതികൾ തുടങ്ങിയവ ചർച്ച ചെയ്യും.
സുന്നഹദോസിൽ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരുമാണ് പങ്കെടുക്കുന്നത്. അതേസമയം ദേവലോകം അരമനയ്ക്ക് പുറത്ത് പ്രതിഷേധവുമായി പത്തോളം വിശ്വാസികൾ എത്തിയിട്ടുണ്ട്. ഓർത്തഡോക്സ് സഭ സംരക്ഷണ വേദി എന്ന പേരിലാണ് വിശ്വാസികളുടെ പ്രതിഷേധം.