തൃശ്ശൂർ: കൊച്ചിയിൽ റീഗൽ ഫ്ലാറ്റിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറി മതിൽ തകർത്തതുപോലെ മണപ്പുറം ഫിനാൻസ് തൃശ്ശൂർ വലപ്പാടും രണ്ട് പേരുടെ ഭൂമി കൈയേറി. മണപ്പുറം ഫിനാൻസിന്റെ സ്കൂളിനോട് ചേർന്ന പ്രേംദാസിന്റെ ഭൂമി കയ്യേറി മതിൽ തകർത്ത് റോഡിന് വീതി കൂട്ടുകയായിരുന്നു. വലപ്പാട്ട് ദേശീയപാതയോട് ചേർന്ന് ജോണിയുടെ ഭൂമിയും മണപ്പുറം ഫിനാൻസ് കയ്യേറി. രണ്ടുപേരും അനധികൃത കയ്യേറ്റത്തിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതിക്കാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതിനിടെ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് തെറ്റായി ഒന്നും ചെയ്തില്ലെന്ന് മണപ്പുറം ഫിനാൻസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി.
തൃശ്ശൂർ വലപ്പാട്ട് മണപ്പുറം ഫിനാൻസ് ആസ്ഥാന മന്ദിരത്തിന് അടുത്താണ് ഭൂമി കയ്യേറി മതിൽ പൊളിച്ച് റോഡിന് വീതി കൂട്ടിയത്. തെളിവ് നശിപ്പിക്കാൻ പൊളിച്ച അവശിഷ്ടങ്ങൾ ലോറിയിൽ കടത്തി. കയ്യേറിയത് മുൻ പഞ്ചായത്ത് അംഗത്തിന്റെ ഭൂമി. ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് മറ്റൊരു പരാതിയും ഉയർന്നിട്ടുണ്ട്.
നേരത്തെ കൊച്ചി റീഗൽ ഫ്ലാറ്റിനോട് ചേർന്ന് മതിൽ പൊളിച്ച് സ്വകാര്യഭൂമി കയ്യേറിയതും വിവാദമായിരുന്നു. കൊച്ചിയിലെ ഭൂമി കയ്യേറ്റവും മതിൽ പൊളിക്കലും റിപ്പോർട്ടർ നേരത്തെ പുറത്തു കൊണ്ടുവന്നിരുന്നു. റീഗൽ ഫ്ലാറ്റിനോട് ചേർന്ന് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു ഭൂമി കൈയേറിയത്.