'രാമ രാജ്യ സങ്കല്പം ഗാന്ധിജിയുടേത്, ആ പാരമ്പര്യം അവകാശപ്പെടാൻ കോൺഗ്രസിന് കഴിയില്ല'; പി കെ കൃഷ്ണദാസ്

ഇതിന്റെ തിരിച്ചടി കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും പി കൃഷ്ണദാസ്

dot image

കോണ്ഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ബഹിഷ്കരിച്ചാലും അയോധ്യയിൽ കേരളത്തിന്റെ പരിച്ഛേദം ഉണ്ടാകുമെന്ന് ബിജെപി നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. രാമ രാജ്യ സങ്കല്പം യഥാർത്ഥത്തിൽ ഗാന്ധിജിയുടേതാണ്, എന്നാല് ആ സങ്കല്പത്തിന്റെ പാരമ്പര്യം അവകാശപ്പെടാൻ കോൺഗ്രസിന് കഴിയില്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്നും കോൺഗ്രസ് പിന്മാറിയത് സിപിഐഎമ്മിന്റെ സ്വാധീനം കൊണ്ടല്ല മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടുർന്നാണ്. കേവലം രണ്ട് ജില്ലകളിൽ മാത്രം സ്വാധീനമുള്ള മുസ്ലിം ലീഗ് പറഞ്ഞതനുസരിച്ച് തീരുമാനം എടുത്തത് അധഃപതനമാണ്. ഇതിന്റെ തിരിച്ചടി കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും പി കൃഷ്ണദാസ് വ്യക്തമാക്കി.

എം ടി വാസുദേവൻ നായരുടെ വിവാദ പ്രസ്താവനയോടും കൃഷ്ണദാസ് പ്രതികരിച്ചു. എം ടിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണം കുറ്റിക്ക് കിട്ടിയ അടിയാണ്. കേരളത്തിലെ ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് എം ടിയുടെ പ്രതികരണം. ഭരണ നേതൃത്വത്തിൽ നിന്ന് തെറ്റുതിരുത്താൻ മുഖ്യമന്ത്രി തയാറാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us