
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. റേഷൻ വിതരണക്കാർ നാളെ മുതൽ പണിമുടക്കും. കുടിശികത്തുക നൽകാതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. സർക്കാരിൽ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്.