തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ മുഖ്യകണ്ണി പൊലീസിന്റെ പിടിയിലായി. കാസർഗോഡ് സ്വദേശി രാകേഷ് അരവിന്ദ് ആണ് പിടിയിലായത്. കേസിൽ അറസ്റ്റിലായ ജയ്സന്റെ കൂട്ടാളിയാണ് രാകേഷ്.
ജെയ്സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയം പൊലീസ് ആണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. . യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നിര്മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയാണ്.
എം ടി പറഞ്ഞതിൽ പുതുമയില്ലെന്ന് സിപിഐഎം വിലയിരുത്തല്; വിവാദത്തിൽ കക്ഷിചേരേണ്ടെന്ന് നിലപാട്യൂത്ത് കോണ്ഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്സണ് മുകളേൽ. താനാണ് ആപ്പ് നിര്മ്മിക്കാന് നിര്ദേശം നല്കിയതെന്ന് ജെയ്സണ് മൊഴി നല്കിയിരുന്നു. യൂത്ത് കോണ്ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമാണ് ആപ്ലിക്കേഷന് ഉണ്ടാക്കിയതെന്നും വ്യക്തമാക്കി. നേരത്തെ കണ്ടെടുത്ത മദര് കാര്ഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്സണിലേക്ക് അന്വേഷണം എത്തിയത്. ജെയസണ്ന്റെ മൊബൈല് ഫോണ്, ലാപ്ടോപ് ഉള്പ്പടയെുള്ള ഡിജിറ്റല് ഡിവൈസുകള് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.