കുടിശിക മുഴുവന് നല്കണം; റേഷന് വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്

ഉടന് പണം ലഭ്യമാക്കുമെന്ന് സര്ക്കാര് അറിയിച്ചെങ്കിലും സമരക്കാര് വഴങ്ങിയിട്ടില്ല.

dot image

തിരുവനന്തപുരം: റേഷന് വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില് സമരം പിന്വലിക്കില്ലെന്നാണ് ട്രാന്സ്പോര്ട്ട് കോണ്ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന് പണം ലഭ്യമാക്കുമെന്ന് സര്ക്കാര് അറിയിച്ചെങ്കിലും സമരക്കാര് വഴങ്ങിയിട്ടില്ല.

ആരാകും കണ്വീനര്? അസ്വാരസ്യങ്ങള്ക്കിടെ ഇന്ന് ഇന്ഡ്യ മുന്നണി യോഗം

പ്രതിസന്ധി പരിഹരിക്കാന് സര്ക്കാര് തലത്തില് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്ച്ചയില് 38 കോടി രൂപ അനുവദിക്കാന് ധാരണയായിരുന്നു. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില് എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില് എല്ലാ റേഷന്കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്ന്നാല് റേഷന് വിതരണം ആകെ പ്രതിസന്ധിയില് ആകും.

dot image
To advertise here,contact us
dot image