കോഴിക്കോട്: കൂളിമാട് എരഞ്ഞിമാവിലെ ആറ് കോടി രൂപയുടെ റോഡ് ആറാം നാള് പൊളിഞ്ഞ സംഭവത്തില് അന്വേഷണം വേണ്ടെന്ന് വിജിലന്സ്. കരാറുകാരന് നിര്മാണം പൂര്ത്തികരിച്ച് ബില്ല് കൈമാറിയിട്ടില്ല. രണ്ടുവര്ഷത്തെ പരിപാലന കാലാവധിയും കരാറിലുണ്ട്. അതിനാല് അന്വേഷണം വേണ്ടെന്നാണ് വിജിലന്സ് തീരുമാനം.
റോഡ് തകര്ന്നതില് അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നു. എന്നാല് പിഡബ്ല്യുഡി അന്വേഷണ റിപ്പോര്ട്ട് ഇതുവരെ മന്ത്രിയ്ക്ക് കൈമാറിയിട്ടില്ല. അനാസ്ഥക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചു. കുറ്റക്കാരെ മന്ത്രിയുടെ ഓഫിസ് സംരക്ഷിക്കുന്നുവെന്നാണ് യൂത്ത് കോണ്ഗ്രസിന്റെ ആരോപണം. റിപ്പോര്ട്ടര് ചാനലാണ് റോഡിന്റെ തകര്ച്ച പുറത്തു കൊണ്ടുവന്നത്.