വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കേണ്ട; ബിജെപിക്കെതിരെ കെസിബിസി വിമർശനം

തല്ലും തലോടലും ഒന്നിച്ചു പോകില്ലെന്ന പേരിലാണ് ലേഖനം.

dot image

കോട്ടയം: പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ എത്താനിരിക്കെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി കെസിബിസി. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു എന്നാണ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി പാലക്കാപിള്ളി സഭാ മുഖപത്രമായ ദീപികയിൽ എഴുതിയ ലേഖനത്തിലൂടെ വിമര്ശിച്ചത്.

തല്ലും തലോടലും ഒന്നിച്ചു പോകില്ലെന്ന പേരിലാണ് ലേഖനം. മധ്യപ്രദേശിലെ ബാലാവകാശ കമ്മീഷൻ മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച ഫാ. അനിലിന്റെ ഉദാഹരണം ചൂണ്ടികാട്ടിയാണ് വിമർശനം. ദേശീയ ബാലാവകാശ കമ്മീഷന്റെ മറവിൽ ഇന്ത്യയിൽ ക്രൈസ്തവർ നടത്തുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് കെസിബിസി ആരോപിക്കുന്നു. ഒരു വശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താൻ ശ്രമം നടത്തുമ്പോൾ തന്നെ മറുവശത്ത് ശത്രുതാപരമായ നീക്കങ്ങൾ തുടരുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

പ്രതിസന്ധിയില് ഒപ്പം നിന്ന നേതാവ്; ടി എച്ചിന്റെ വിയോഗം പാര്ട്ടിക്ക് കനത്ത നഷ്ടമെന്ന് മുല്ലപ്പള്ളി

മണിപ്പൂരിൽ ഗോത്ര കലാപം നടക്കുന്നെന്ന പേരിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. മതപരിവർത്തന നിയമം, കേന്ദ്ര ബാലാവകാശ കമ്മീഷൻ നിയമം തുടങ്ങിയവയെല്ലാം ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യുകയാണ്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ പ്രധാനമന്ത്രി ഉൾപ്പടെ ശ്രമം നടത്തുകയാണ്. എന്നാൽ ക്രൈസ്തവ സഭകൾ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു.

ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

ക്രൈസ്തവരുമായി സൗഹാർദത്തിലാണെന്ന് സ്ഥാപിക്കാൻ ബിജെപി ശ്രമം നടത്തുകയാണ്. എന്നിട്ട് സംഘപരിവാർ കേന്ദ്രങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഉപരിപ്ലവമായ സൗഹാർദ നീക്കങ്ങൾ ഗുണം ചെയ്യില്ലെന്നും കെസിബിസി ലേഖനത്തിൽ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us