കൊച്ചി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഇൻഫാം കമ്മീഷൻ. കർഷകർ അതി ഗുരുതരമായ സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നു എന്ന് പറയുന്ന സർക്കുലർ സംസ്ഥാനത്തെ കത്തോലിക് സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ വായിച്ചു. കെസിബിസി ഇൻഫാം സമിതിക്ക് വേണ്ടി ഇൻഫാം ദേശീയ കമ്മീഷൻ ചെയർമാനും താമരശേരി രൂപത ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ പേരിലാണ് സർക്കുലർ.
'കർഷകർ അതിഗുരുതരമായ സ്വത്വ പ്രതിസന്ധി അനുഭവിക്കുകയാണ്. ഇതിന് സർക്കാർ പ്രതിവിധി കണ്ടെത്തണം. റബ്ബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ആർജവം കാണിക്കണം. കർഷകർ സ്വന്തം പണം കിട്ടാൻ പലിശ നൽകണം എന്നത് ഹീനമായ ചൂഷണമാണ്. നെല്ലിന്റെ സംഭരണവില നൽകുന്ന സർക്കാരിന്റെ രീതി കർഷകനെ കുരുക്കിലാക്കുന്ന ചതിയാണ്. സർക്കാർ വായ്പ അടക്കാത്തതിന്റെ ഭാരം കർഷകൻ താങ്ങേണ്ട അവസ്ഥയാണ്. ഇവിടെ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന ഭരണകർത്താക്കളുടെ പ്രസ്താവന നിരുത്തരവാദപരമാണ്', മനുഷ്യവിരുദ്ധമായ രീതിയിൽ മൃഗങ്ങളെ വാഴ്ത്തുന്നത് പ്രതിരോധിക്കണമെന്നും ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അധികാരം നൽകണമെന്നും സർക്കുലറിൽ പറയുന്നു.
വനംവകുപ്പിൽ ഭരണസ്തംഭനം; നയപരമായ തീരുമാനങ്ങൾ എടുക്കേണ്ട അഡ്മിനിസ്ട്രേഷൻ ചുമതല മാറ്റി നൽകുംഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാ മേഖലകളിലും കർഷകന് അവഗണനയാണ്. ഇതിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഭരിക്കുന്ന സർക്കാരിനേ കഴിയൂ. കർഷക ഭൂമിയിൽ കടന്നുകയറുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും സർക്കുലറിലുണ്ട്. സർക്കുലർ ഇന്ന് രാവിലെ പള്ളികളിൽ വായിച്ചു.