കോഴിക്കോട്: ടി എച്ച് മുസ്തഫയുടെ വിയോഗം കോണ്ഗ്രസ് പാര്ട്ടിക്ക് കനത്ത നഷ്ടമെന്ന് കെപിസിസി മുന് അദ്ധ്യക്ഷന് മുല്ലപ്പളളി രാമചന്ദ്രന്. പ്രതിസന്ധി ഘട്ടങ്ങളില് ഒപ്പം നിന്ന നേതാവാണ് ടി എച്ച് മുസ്തഫ. കോണ്ഗ്രസില് വലിയ ശൂന്യതയാണ് ഉണ്ടായത്. വ്യക്തിപരമായി തനിക്ക് സഹോദരനെയാണ് നഷ്ടമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അനുസ്മരിച്ചു.
എക്സാലോജിക് വിഷയത്തിലും മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. കേന്ദ്ര ഏജന്സികള്ക്ക് പിണറായി വിജയനെ കാണുമ്പോള് മുട്ടിടിക്കുന്നു. സ്വര്ണക്കടത്ത് കേസില് പ്രാഥമികമായി പോലും ചോദ്യം ചെയ്യല് നടന്നില്ല. അന്വേഷണം ക്യത്യമായി നടക്കുമോയെന്ന് സംശയമുണ്ട്. സംഭാവന സ്വീകരിച്ചതാണെങ്കില് അതിന് കണക്ക് വേണം. തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല് സി പി ഐ എമ്മും ബി ജെ പിയും ധാരണയായി ഒരു പാലമുണ്ടാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്ലോക്സഭാ തിരഞ്ഞെടുപ്പില് ലീഗിന് സീറ്റ് ചോദിക്കാന് അവകാശമുണ്ടെന്ന് കോണ്ഗ്രസ് നേതാവ് പ്രതികരിച്ചു. ലീഗ് രാഷ്ട്രീയ പാര്ട്ടിയാണെന്നും മുല്ലപ്പളി രാമചന്ദ്രന് പറഞ്ഞു. എം.ടിയുടെ പ്രസംഗം രാഷ്ട്രീയ രംഗത്തെ അധഃപതനത്തെകുറിച്ചാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.