ക്ഷേമ പെന്ഷന് കിട്ടാന് വെെകി; മറിയക്കുട്ടിയുടെ ഹർജി ഇന്ന് പരിഗണിക്കും

അഞ്ച് മാസത്തെ പെന്ഷന് മുടങ്ങിയെന്നാണ് മറിയക്കുട്ടിയുടെ ഹര്ജിയിലെ ആക്ഷേപം

dot image

കൊച്ചി: ക്ഷേമ പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് ജസ്റ്റിസ് എന് നഗരേഷ് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്ക്കും. അഞ്ച് മാസത്തെ പെന്ഷന് മുടങ്ങിയെന്നാണ് മറിയക്കുട്ടിയുടെ ഹര്ജിയിലെ ആക്ഷേപം.

ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തില്; മണിപ്പൂരിൽ യാത്ര തുടരും

പെന്ഷന് വേണ്ടി കേന്ദ്ര സര്ക്കാര് വിഹിതം നല്കിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെന്ഷന് നല്കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെന്ഷന് നല്കാന് മതിയായതാണ്. പെന്ഷന് കുടിശ്ശിക ഉടന് നല്കണം. ഭാവിയില് പെന്ഷന് കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടിയുടെ ഹര്ജിയിലെ ആവശ്യം. പെന്ഷന് ലഭിക്കാന് നിയമപരമായ അവകാശമില്ലെന്നും സര്ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടെന്നുമാണ് സര്ക്കാരിന്റെ നിലപാട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us