ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദിന്റെ തിരിച്ചറിയൽ പരേഡ് നടത്തണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

2024 ജനുവരി 10നാണ് സവാദ് പിടിയിലായത്

dot image

കൊച്ചി: പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് നടത്തണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ചീഫ് ജുഡീഷ്യൽ കോടതിയാണ് എൻഐഎ അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുന്നത്. ആക്രമണത്തിന് ഇരയായ ടി ജെ ജോസഫ്, കുടുംബാംഗങ്ങൾ, ദൃക്സാക്ഷികൾ എന്നിവരെ ജയിലിൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും.

മഹാരാഷ്ട്ര കടമ്പ കടക്കാന് ഇന്ഡ്യ; സീറ്റ് വിഭജനത്തിൽ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും

13 വർഷങ്ങൾക്കിടയിൽ സവാദിന് രൂപമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസാണ് പ്രായം. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ ശേഷം സവാദിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകും. ആക്രമണത്തിന് ഉപയോഗിച്ച മഴു എന്തു ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില് 2023 ജൂലൈയിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധി. കേസിലെ ഒന്നാം പ്രതി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകനായ സവാദ് 13 വര്ഷങ്ങൾക്ക് ശേഷം 2024 ജനുവരി 10നാണ് പിടിയിലായത്.

dot image
To advertise here,contact us
dot image