
തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിൽ ടി എന് പ്രതാപന് എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത് തുടങ്ങി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ചുവരെഴുത്ത്. എന്നാൽ ചുവരെഴുത്ത് വ്യാപകമായതോടെ ടിഎന് പ്രതാപൻ ഇടപെട്ട് ചുവരെഴുത്ത് മായ്ച്ചു. നേരത്തെ സുരേഷ് ഗോപിയുടെ പേരില് ബിജെപിയും ചുവരെഴുത്ത് ആരംഭിച്ചിരുന്നു.