'വി മുരളീധരന് കേരള വിരുദ്ധന്'; കേരളം സില്വര്ലൈന് നടപ്പിലാക്കുമെന്ന് വി അബ്ദുറഹ്മാന്

കേരളത്തില് നിന്നുള്ള യുഡിഎഫ് എംപിമാരും മൗനത്തിലാണ്

dot image

മലപ്പുറം: സില്വര്ലൈന് കേരളത്തിലെ ജനങ്ങള്ക്ക് വേണ്ടിയെന്ന് മന്ത്രി വി അബ്ദുറഹ്മാന്. പദ്ധതി നടപ്പിലാക്കാന് കഴിയില്ലായെന്ന് പറയുന്നത് കേന്ദ്രമന്ത്രിയുടെ കുഴപ്പമാണ്. കേന്ദ്രമന്ത്രിക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും അബ്ദുറഹ്മാന് പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് എടുത്തായിരുന്നു വിമര്ശനം.

ശബരി റെയില്പാത ഉള്പ്പെടെ കേരളം റെയില്വേയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില് ഏതാണ് നടപ്പിലായിട്ടുള്ളത്. കേന്ദ്രത്തില് നിന്നും വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ മാത്രമെ സില്വര്ലൈന് നടപ്പിലാക്കാന് കഴിയൂ. അതിന് കഴിയില്ലായെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കുഴപ്പംകൊണ്ടാണ്.' അബ്ദുറഹ്മാന് പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ കാര്യങ്ങളില് ശ്രദ്ധ പതിപ്പിക്കാന് കേരളത്തിലെ ഒരു മന്ത്രിക്ക് കഴിയുന്നില്ലെങ്കില് അദ്ദേഹത്തിന്റെ പ്രതിബദ്ധത മനസ്സിലാവും. വി മുരളീധരന് കേരള വിരുദ്ധനാണ്. വന്ദേഭാരതിന് അമിത ചാര്ജ് ഈടാക്കുന്നതല്ലാതെ എത്രസമയം കൊണ്ടാണ് ഓടിയെത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന് കഴിയുന്നുണ്ടോ. കേരളവിരുദ്ധ നിലപാടാണ് മുരളീധരന് സ്വീകരിക്കുന്നതെന്നും അബ്ദുറഹ്മാന് പറഞ്ഞു. കേരളത്തില് നിന്നുള്ള യുഡിഎഫ് എംപിമാരും മൗനത്തിലാണ്. വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പിന്നോട്ട് അടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അബ്ദുറഹ്മാന് ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us