പാലക്കാട്: കുസാറ്റിലെ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില് ജീവന് നഷ്ടമായ പാലക്കാട് മുണ്ടൂര് സ്വദേശി ആല്ബിന് ജോസഫിന്റെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാകുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയനാണ് ആൽബിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ തറക്കല്ലിടല് മുന് മന്ത്രി എകെ ബാലന് നിര്വ്വഹിച്ചു.
കുടുംബത്തിൻറെ ബാധ്യതകൾ തീർക്കണം, അപ്പച്ചനെയും അമ്മച്ചിയെയും അടച്ചുറപ്പുള്ള വീട്ടിൽ പാർപ്പിക്കണം. ഒരുപാട് സ്വപ്നങ്ങളുമായി വിദേശത്തേക്ക് ജോലി തേടി പോകാനിരിക്കുമ്പോഴാണ്, കുസാറ്റിലെ ടെക്ക് ഫെസ്റ്റിനിടെ യുണ്ടായ തിരക്കിൽപ്പെട്ട് ആൽബിൻ ജോസഫ് യാത്രയായത്. മരണശേഷം മൂണ്ടൂരിലെ ആല്ബിന്റ് വീട് സന്ദര്ശിച്ച എ കെ ബാലന്, സിപിഐഎം സഹായത്തോടെ ആല്ബിന്റെ കുടുംബത്തിന് വീട് വെച്ചുനല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയനും, സിപിഐഎം മുണ്ടൂർ ലോക്കൽ കമ്മിറ്റിയും ചേർന്നാണ് ആൽബിന്റെ കുടുംബത്തിന് വീട് ഒരുക്കുന്നത്.
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണംസുഹൃത്തിനെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ്, വീടുവിട്ടിറങ്ങിയ ആൽബിന്റെ, ചേതനയറ്റ ശരീരമാണ് തൊട്ടടുത്ത ദിവസം കുടുംബം കണ്ടത്. ആ വേദനയിൽ നിന്ന് മുക്തമാകാനായിട്ടില്ലെങ്കിലും, ആൽബിന് ആഗ്രഹം പോലൊരു വീട് ലഭിച്ചതിൽ ആശ്വസമുണ്ടെന്ന് ആല്ബിന്റെ പിതാവ് പ്രതികരിച്ചു.