കൊച്ചി: മണിപ്പൂരില് പാപപരിഹാരം ചെയ്യേണ്ടത് കോണ്ഗ്രസ് എന്ന് ബിജെപി നേതാവ് എം ടി രമേശ്. സുരേഷ് ഗോപി ലൂര്ദ് മാതാവിന് സ്വര്ണ്ണക്കിരീടം സമര്പ്പിച്ചതിനെതിരെ ടി എന് പ്രതാപന് എംപി നടത്തിയ വിമര്ശത്തിലാണ് പ്രതികരണം.
'പാപ പരിഹാരം ചെയ്യേണ്ടത് കോണ്ഗ്രസാണ്. അത് ചെയ്യാത്തതുകൊണ്ടാണ് തൊട്ടടുത്ത മിസോറാമില് കോണ്ഗ്രസ് നിലംപരിശായത്. മണിപ്പൂര് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയത് കോണ്ഗ്രസാണ്. വാസ്തവം ക്രിസ്ത്യന് സഹോദരന്മാരെ ബോധ്യപ്പെടുത്തുകയാണ് ബിജെപി ചെയ്തത്. രാജ്യത്തുള്ള രാഷ്ട്രീയ മാറ്റത്തിന്റെ സൂചന അവര്ക്ക് മനസ്സിലാവുന്നുണ്ട്.' എംടി രമേശ് പറഞ്ഞു. റിപ്പോര്ട്ടര് ടി വി പ്രസ് കോണ്ഫറന്സിലാണ് പ്രതികരണം.
എക്സാലോജിക്; ചര്ച്ച അവസാനിപ്പിക്കാന് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്മണിപ്പൂരില് പള്ളികളും മാതാവിന്റെ രൂപങ്ങളും തകര്ത്തതിന്റെ പാപ പരിഹാരമായാണ് തൃശ്ശൂരില് സുരേഷ് ഗോപി സ്വര്ണ്ണകീരിടം സമര്പ്പിച്ചതെന്നായിരുന്നു ടി എന് പ്രതാപന് പറഞ്ഞത്. ബിജെപിക്ക് പണം വാരി ഒഴുക്കുകയാണ്. 100 കോടി രൂപ തൃശ്ശൂരില് ചെലവഴിക്കുമെന്നാണ് ബിജെപി പ്രവര്ത്തകര് പറയുന്നത്. സ്വര്ണ്ണ, തങ്ക, പ്ലാറ്റിനം കിരീടങ്ങള് ഓരോ പള്ളികളിലും എത്തിക്കും. ക്രിസ്തുമസ് രാവില് പോലും മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാന് തയ്യാറാകാത്തയാളാണ് നമ്മുടെ പ്രധാനമന്ത്രി. അതിന്റെയെല്ലാം പാപ ഭാരം കഴുകികളയാന് കൂടിയാണ് കിരീടവുമായി വരുന്നത്. ബിജെപിയുടെ പണത്തിന് മുന്നില് തൃശൂരിലെ ആളുകള് വീഴില്ല. തൃശൂരുകാരെ ബിജെപിക്ക് മനസ്സിലായിട്ടില്ല എന്നായിരുന്നു ടി എന് പ്രതാപന്റെ വിമര്ശനം.