'പാപക്കറ കഴുകിക്കളയാൻ കിരീടം കൊണ്ടാവില്ല'; സുരേഷ് ഗോപിക്ക് ടി എൻ പ്രതാപന്റെ വിമർശനം

മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയുപം കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്.

dot image

തൃശ്ശൂർ: ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സുരേഷ് ഗോപിയെ വിമർശിച്ച് തൃശ്ശൂർ എം പി ടി എൻ പ്രതാപൻ. മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശ്ശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാർ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു.

മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് പള്ളി സന്ദർശിച്ച സുരേഷ് ഗോപി തനിക്ക് ഇത്തരത്തിൽ ഒരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും. ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us