മലപ്പുറം: വിവാദ പ്രസംഗത്തില് എസ്കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂരിനെ പിന്തുണച്ചു ഒരു വിഭാഗം സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന. ആലങ്കാരികമായി ഉപയോഗിച്ച വാക്കിന്റെ അര്ത്ഥം ഉള്ക്കൊള്ളാതെ ചിലര് ദുഷ്പ്രചാരണം നടത്തി. മുസ്ലിം സമുദായത്തില് എക്കാലത്തും ഭിന്നത ഉണ്ടാക്കിയ കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രസ്താവന. ഉമര് ഫൈസി മുക്കം,എ വി അബ്ദുറഹ്മാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരുടേതാണ് സംയുക്ത പ്രസ്താവന
'വാക്കുകള് മാന്യമാവണം'; കൈവെട്ട് പരാമര്ശത്തില് സത്താര് പന്തല്ലൂരിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്പ്രസംഗം ഇതര മതസ്ഥര്ക്കെതിരായ പ്രചാരണമാണെന്ന് തെറ്റുധരിപ്പിക്കാന് കൂട്ട് നിന്നവര് മാപ്പ് പറയണമെന്നും പ്രസ്താവനയില് ആവശ്യപ്പെടുന്നുണ്ട്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന് വരുന്നവരുടെ കൈവെട്ടുമെന്ന സത്താര് പന്തല്ലൂരിന്റെ പരാമര്ശമാണ് വിവാദങ്ങള്ക്ക് വഴിവെച്ചത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര് പന്തല്ലൂരിന്റെ വിവാദ പരാമര്ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാന് ശ്രമിച്ചാല് അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവര്ത്തകരെന്നും സത്താര് പന്തല്ലൂര് പറഞ്ഞിരുന്നു.
കൈവെട്ട് പരാമര്ശം; സത്താര് പന്തല്ലൂരിനെതിരെ കേസ്പ്രസംഗത്തിനെതിരെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്. ആവേശവും വികാരവും ഉണ്ടാവുമ്പോള് എന്തെങ്കിലും വിളിച്ച് പറയരുത്. പ്രസംഗിക്കുമ്പോള് ഉപയോഗിക്കുന്ന വാക്കുകള് ശ്രദ്ധിക്കണം. വാക്കുകള് മാന്യമാവണം. ജനങ്ങളെ വെറുപ്പിക്കുന്നതും വിരോധം ഉണ്ടാക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആവരുത്. കാസര്കോട് മഞ്ചേശ്വരം പൈവളിഗെയില് ഒരു സനദ് ദാന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.