കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര് ക്ഷേത്രത്തിലെത്തി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില് പങ്കെടുക്കും. എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിക്കും. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. കനത്ത സുരക്ഷയിലാണ് ക്ഷേത്രം.
20 മിനുറ്റ് സമയമാണ് ക്ഷേത്ര ദര്ശനത്തിനായി തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്ര ദര്ശനത്തിന് ശേഷം തുലാഭാര ചടങ്ങ് നടത്തും. അതിന് ശേഷം ക്ഷേത്ര ഭാരവാഹികളുടെ അഭിവാദ്യം സ്വീകരിക്കും. ഗുരുവായൂര് ക്ഷേത്ര വകയായി ദാരു ശില്പം സമ്മാനമായി നല്കുന്നുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; റിപ്പോർട്ടർ ബിഗ് ഇംപാക്ട്കിഴക്കേ നടയുടെ ഭാഗത്താണ് വിവാഹത്തിനായി ക്ഷണിച്ച വിശിഷ്ടാതിഥികള് നില്ക്കുന്നത്. ക്ഷേത്ര ദര്ശനം കഴിഞ്ഞ് ഇവരെയും മോദി അഭിവാദ്യം ചെയ്യും. അതിന് ശേഷമാവും വിവാഹചടങ്ങില് പങ്കെടുക്കുക.
9.45 ഓടെ തൃപ്രയാര് ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്ററര് മാര്ഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്ക്കൂള് ഗ്രൗണ്ടില് ഇറങ്ങും. തുടര്ന്ന് കാര്മാര്ഗം ക്ഷേത്രത്തില് എത്തും ഒരു മണിക്കൂര് ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തില് നിന്ന് മടങ്ങും. ഹെലികോപ്റ്റര് മാര്ഗം കൊച്ചിയിലേക്ക് തിരിക്കും. ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് പുറപ്പെടും.