ഗുരുവായൂര് ദര്ശനം: എക്സ് പ്ലാറ്റ്ഫോമില് മലയാളം കുറിപ്പുമായി നരേന്ദ്ര മോദി

'എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന് ഞാന് പ്രാര്ഥിച്ചു'

dot image

തൃശ്ശൂർ: ഗുരുവായൂര് ദര്ശനത്തിൻ്റെ അനുഭവങ്ങൾ എക്സ് പ്ലാറ്റ്ഫോമില് മലയാളത്തില് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അതിരാവിലെ ആയിരുന്നുവെങ്കിലും ഗുരുവായൂരില് എന്നെ അനുഗ്രഹിക്കാന് ഒരുപാടുപേര് എത്തിയിരുന്നു. ഈ ഊഷ്മളതയെ ഞാന് വിലമതിക്കുന്നു; ജനങ്ങള്ക്കായി കൂടുതല് കഠിനാധ്വാനം ചെയ്യാന് ഇതെന്നെ പ്രേരിപ്പിക്കുന്നു'' എന്നായിരുന്നു ഗുരുവായൂര് ദര്ശനത്തിനത്തിന് മുമ്പ് മോദി എക്സില് കുറിച്ചത്.

'പവിത്രമായ ഗുരുവായൂര് ക്ഷേത്രത്തില് പ്രാര്ത്ഥിച്ചു. ഈ ക്ഷേത്രത്തിന്റെ ദിവ്യമായ ഊര്ജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന് ഞാന് പ്രാര്ഥിച്ചു''; എന്നായിരുന്നു ഗുരുവായൂര് ദര്ശനത്തിന് ശേഷം മോദി എക്സില് കുറിച്ചത്.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് നരേന്ദ്ര മോദി വിവാഹവേദിയിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലായിരുന്നു വിവാഹ ചടങ്ങ്. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്.

dot image
To advertise here,contact us
dot image