മഹാരാജാസിലേത് എസ്എഫ്ഐക്ഷണിച്ചുവരുത്തിയത്,തല്ലുകൊണ്ടവര് തിരിച്ചടിച്ചത്ആയിരിക്കും';അലോഷ്യസ് സേവ്യർ

'ഏകപക്ഷീയ ഇടപെടൽ പൊലീസ് അവസാനിപ്പിക്കണം'

dot image

കൊച്ചി: മഹാരാജാസ് കോളേജില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ കെഎസ്യുവിനു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഒരാഴ്ചയായി കോളേജിൽ എസ്എഫ്ഐ ഏകപക്ഷീയ ആക്രമണം അഴിച്ചു വിടുകയാണ്. എസ്എഫ്ഐയുടെ തല്ലു കൊണ്ടവർ തിരിച്ചടിച്ചതായിരിക്കും. സംഘടിത ആക്രമണം ആണ് എസ്എഫ്ഐ അഴിച്ചു വിടുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.

എസ്എഫ്ഐ പറയുന്നത് മാത്രമാണ് പൊലീസ് കേൾക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. പൊലീസിന്റെ നിസംഗതയാണ് ക്യാമ്പസിലെ പ്രശ്നങ്ങൾക്ക് കാരണം. മഹാരാജാസ് കോളേജിൽ അടിയന്തരമായി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഏകപക്ഷീയ ഇടപെടൽ പൊലീസ് അവസാനിപ്പിക്കണം. ക്യാമ്പസിൽ കെഎസ്യു പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇങ്ങനെ പോയാൽ തങ്ങൾക്ക് പ്രതിരോധിക്കേണ്ടി വരും. കോളേജിലെ വിദ്യാർത്ഥികളെ കൊണ്ട് എസ്എഫ്ഐ ചുടു ചോറ് വാരിക്കുകയാണ്. ഈ നിലപാട് തിരുത്താൻ എസ്എഫ്ഐ തയ്യാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിന് പിന്നിൽ കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ ആരോപിച്ചിരുന്നു. നാടക പരിശീലനം കഴിഞ്ഞ് നാസറും കുറച്ചുപേരും താഴേയ്ക്ക് ഇറങ്ങുമ്പോഴാണ് അക്രമിസംഘം ക്യാമ്പസിലേക്ക് ഇടിച്ചു കയറിയെത്തിയത്. വടിവാൾ, ബിയർ കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങൾ അവരുടെ കയ്യിലുണ്ടായിരുന്നു. തികച്ചും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർ ക്യാമ്പസിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തമീം റിപ്പോർട്ടറിനോട് പ്രതികരിച്ചു.

കെഎസ്യു-ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത് വടിവാളും ബിയർ കുപ്പിയുമായി: യൂണിയൻ ചെയർമാൻ തമീം

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര് അബ്ദുള് റഹ്മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന് ജനറല് ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. ഐസിയുവില് കഴിഞ്ഞ വിദ്യാര്ത്ഥിയെ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില് കോളേജില് എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്ത്തകര് തമ്മില് സംഘര്ഷം ഉണ്ടായിരുന്നു. ഇതിൽ ഒമ്പത് പ്രവര്ത്തകര്ക്ക് പരിക്കേറ്റു. പിന്നാലെ ഫ്രറ്റേണിറ്റി പ്രവര്ത്തകരായ ചില വിദ്യാര്ത്ഥികളെ സസ്പെന്ഡ് ചെയ്തിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്ഷത്തില് കലാശിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us