'രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം കേരളത്തില് വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം'; കെ കൃഷ്ണൻകുട്ടി

ജനുവരി 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫേസ്ബുക്കില് മലയാളത്തിലും, എക്സ് പ്ലാറ്റ്ഫോമിൽ ഉത്തരേന്ത്യയിലും പ്രചാരണം

dot image

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില് വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ജനുവരി 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫേസ്ബുക്കില് മലയാളത്തിലും, എക്സ് പ്ലാറ്റ്ഫോമിൽ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധർ നടത്തുന്നതും കെ കൃഷ്ണൻകുട്ടി ചൂണ്ടിക്കാണിച്ചു. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാനും ഫേസ്ബുക്ക് കുറിപ്പിലൂടെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിട്ടിണ്ട്.

"ജനുവരി 22നു ഇടുക്കി പവര്ഹൗസ് മെയിൻ്റെനന്സ്. കേരളത്തില് വ്യാപകമായി വൈദ്യുതി മുടങ്ങും. കെഎസ്ഇബി അറിയിപ്പ്.

പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകള് സംഭവിക്കുവാന് സാധ്യത ഉള്ളതിനാല് ബിഗ് സ്ക്രീനില് പരിപാടി ലൈവ് ആയി കാണുവാനുള്ള ഏര്പ്പാട് ചെയ്ത സ്ഥലങ്ങളില് പ്രവര്ത്തകര് ജനറേറ്റര് കരുതി വെക്കണം എ്ന്ന് മുന്കൂട്ടി അപേക്ഷിക്കുന്നു" എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യാജവാർത്തയുടെ സ്ക്രീന്ഷേട്ട് ഫെയ്ക്ക് എന്ന് ചൂണ്ടിക്കാണിച്ച് കെ കൃഷ്ണന് കുട്ടി പോസ്റ്റിനൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us