കെഎസ്യു-ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത് വടിവാളും ബിയർ കുപ്പിയുമായി: യൂണിയൻ ചെയർമാൻ തമീം

നാടക പരിശീലനത്തിന്റെ ഭാഗമായാണ് കോളേജിൽ നിന്നതെന്നും തമീം പറഞ്ഞു

dot image

കൊച്ചി: മഹാരാജാസ് കോളേജില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിന് പിന്നിൽ കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ റിപ്പോർട്ടറിനോട്. രാത്രി 12.45-നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് 17 പേർ ഉണ്ടായിരുന്നു. ശരീരമാസകലം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. നാടക പരിശീലനത്തിന്റെ ഭാഗമായാണ് കോളേജിൽ നിന്നതെന്നും തമീം പറഞ്ഞു. നാടകോത്സവത്തിന്റെ ചുമതലക്കാരനാണ് നാസർ.

പരിശീലനം കഴിഞ്ഞ് നാസറും കുറച്ചുപേരും താഴേയ്ക്ക് ഇറങ്ങുമ്പോഴാണ് അക്രമിസംഘം ക്യാമ്പസിലേക്ക് ഇടിച്ചു കയറിയെത്തിയത്. വടിവാൾ, ബിയർ കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങൾ അവരുടെ കയ്യിലുണ്ടായിരുന്നു. തികച്ചും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർ ക്യാമ്പസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കെ എസ് യുവിന്റെ എറണാകുളം അസംബ്ലി പ്രസിഡന്റ് അമൽ ടോമി, സജീവ ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാൽ എന്നിവരെയാണ് പിടികൂടിയത്. നിരന്തരമായി കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർ ക്യാമ്പസിൽ ആക്രമണം നടത്തുകയാണെന്നും തമീം കൂട്ടിച്ചേർത്തു.

മഹാരാജാസില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നില് ഫ്രറ്റേണിറ്റിയെന്ന് ആരോപണം

നാസര് അബ്ദുള് റഹ്മാന്റെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന് ജനറല് ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. ഐസിയുവില് കഴിയുകയായിരുന്ന വിദ്യാര്ത്ഥിയെ അല്പ്പം മുമ്പാണ് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില് കോളേജില് എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്ത്തകര് തമ്മില് സംഘര്ഷം ഉണ്ടായിരുന്നു. പിന്നാലെ ഫ്രറ്റേണിറ്റി പ്രവര്ത്തകരായ ചില വിദ്യാര്ത്ഥികളെ സസ്പെന്ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് ഒമ്പത് പ്രവര്ത്തകര്ക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്ഷത്തില് കലാശിച്ചത്.

dot image
To advertise here,contact us
dot image