'എറണാകുളം മഹാരാജാസ് കോളേജിലെ ആക്രമണം ഗൗരവത്തോടെ കാണുന്നു'; മന്ത്രി ഡോ. ആർ ബിന്ദു

തിങ്കളാഴ്ച രക്ഷാകർതൃസമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും

dot image

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതും, അധ്യാപകനെതിരെയുണ്ടായ ആക്രമണവും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്രക്കുറിപ്പിലൂടെയായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച രക്ഷാകർതൃസമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഡോ ബിന്ദു അറിയിച്ചു. എത്രയും പെട്ടെന്ന് കോളേജ് തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ക്ലാസുകൾ നഷ്ടപ്പെടരുതെന്നും ഓൺലൈൻ ക്ലാസുകൾ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

dot image
To advertise here,contact us
dot image