കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ യൂണിറ്റ് സെക്രട്ടറി നാസര് അബ്ദുള് റഹ്മാന് കുത്തേറ്റ സംഭവത്തില് പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്ഷോ. കോളേജില് നടന്നത് അതി ക്രൂരമായ ആക്രമണമാണെന്നും യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും ആര്ഷോ പറഞ്ഞു.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസില് അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസില് ഉണ്ടായത്. ആക്രമണത്തിനാണ് ഫ്രട്ടേണിറ്റി, കെഎസ്യു സഖ്യം പ്രവര്ത്തിക്കുന്നത്.
കൈവെട്ട് കേസ്; പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫസർ ടി ജെ ജോസഫ്പോപ്പുലര് ഫ്രണ്ട് നിരോധനത്തിന് ശേഷം അതില്പ്പെട്ടവരാണ് ഫ്രട്ടേണിറ്റിയില് ഉള്ളത്. ഇത്തരം സംഘങ്ങളെയാണ് കെഎസ്യു സംരക്ഷിക്കുന്നത്. ആക്രമണത്തിനെതിരെ വിദ്യാര്ത്ഥികള് ശക്തമായ രീതിയില് പ്രതിരോധം തീര്ക്കും. മുഴുവന് ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്ഷോ പറഞ്ഞു.
മഹാരാജാസില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നില് ഫ്രറ്റേണിറ്റിയെന്ന് ആരോപണംആക്രമണത്തിന് പിന്നാലെ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിന്സിപ്പാളിന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് കോളേജ് അടച്ചിടാന് തീരുമാനമായത്. സാരമായി പരിക്കേറ്റ വിദ്യാര്ത്ഥി നാസര് അബ്ദുള് റഹ്മാന് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് വിദ്യാര്ത്ഥിനിയടക്കം 15 പേര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.