ആറുകോടി രൂപയുടെ റോഡ് ആറാം നാൾ തകർന്ന സംഭവം; നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്

കോഴിക്കോട് കൂളിമാട് എരഞ്ഞിമാവ് റോഡ് തകർന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.

dot image

കോഴിക്കോട്: കൂളിമാട് എരഞ്ഞിമാവിലെ ആറ് കോടി രൂപയുടെ റോഡ് ആറാം നാള് പൊളിഞ്ഞ സംഭവത്തില് നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. നിർമാണ, മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശ പ്രകാരം അച്ചടക്ക നടപടിയെടുത്തു. കോഴിക്കോട് കൂളിമാട് എരഞ്ഞിമാവ് റോഡ് തകർന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.

നിർമാണ, മേൽനോട്ട ചുമതലുണ്ടായിരുന്ന അസി. എഞ്ചിനീയർ പ്രസാദ്, ഓവർസീയർ പ്രവീൺ എന്നിവരെ കോഴിക്കോട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. കരാറുകാരൻ കെ. അനിൽകുമാറിൻ്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഷൻഡ് ചെയ്തു. രണ്ടുവർഷത്തെ പരിപാലന കാലാവധി ഉള്ളതിനാൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ കരാറുകാരനോട് തന്നെ നിർദേശിച്ചിട്ടുണ്ട്. വാർത്ത പുറത്തുവിട്ടതിനു പിന്നാലെ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് നടപടി.

ഭൂമി കൈമാറ്റം; കൃഷി- മൃഗസംരക്ഷണ വകുപ്പുകൾക്കിടയില്ഭിന്നത, മന്ത്രിസഭാ യോഗത്തില് തർക്കം

സംഭവത്തില് അന്വേഷണം വേണ്ടെന്ന് വിജിലന്സ് നേരത്തെ അറിയിച്ചിരുന്നു. കരാറുകാരന് നിര്മാണം പൂര്ത്തികരിച്ച് ബില്ല് കൈമാറിയിട്ടില്ല. രണ്ടുവര്ഷത്തെ പരിപാലന കാലാവധിയും കരാറിലുണ്ട്. അതിനാല് അന്വേഷണം വേണ്ടെന്നാണ് വിജിലന്സ് തീരുമാനിച്ചിരുന്നത്. റോഡ് തകര്ന്നതില് അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നു. എന്നാല് പിഡബ്ല്യുഡി അന്വേഷണ റിപ്പോര്ട്ട് മന്ത്രിയ്ക്ക് കൈമാറിയിട്ടില്ലായിരുന്നു. അനാസ്ഥക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചിരുന്നു. കുറ്റക്കാരെ മന്ത്രിയുടെ ഓഫിസ് സംരക്ഷിക്കുന്നുവെന്നാണ് യൂത്ത് കോണ്ഗ്രസ് ആരോപിച്ചിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us