തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ മെസ്സി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയത്ത് പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ഖത്തർ ലോകകപ്പ് വിജയിച്ച ടീമിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ കളിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കായികമന്ത്രിയുടെ പ്രസ്താവന. ലയണൽ മെസിയുടെ അർജൻ്റീനിയൻ ടീം കേരളത്തിൽ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്ന് കായികമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളാണ് മെസ്സിയുടെ ടീം കേരളത്തിൽ കളിക്കുക. 2025 ഒക്ടോബറിലാണ് മെസ്സിയും സംഘവും കേരളത്തിലെത്തുക.
മെസിയുടെ അർജൻ്റീന കേരളത്തിൽ പന്തുതട്ടും; 2025 ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുംമുമ്പ് 2024 ജൂണിൽ അർജന്റീനൻ ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നു. എന്നാൽ, ആ സമയം കേരളത്തിൽ മഴക്കാലമായതിനാൽ അടുത്ത വർഷം ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കിയിരുന്നു.