കോഴിക്കോട്: നെറ്റ്ഫ്ലിക്സിനെതിരെ ഹർജി സമർപ്പിച്ച് കൂടത്തായി കേസിലെ രണ്ടാം പ്രതി എം എസ് മാത്യു. 'കറി ആൻഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. പ്രോസിക്യൂഷന്റെ മറുപടിക്കായി കേസ് ജനുവരി 29ലേയ്ക്ക് മാറ്റി.
കലാപ ആഹ്വാനം; രാഹുല് മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്കൂടത്തായി കേസ് സംബന്ധിച്ച് ഒരു ടെലിവിഷൻ ചാനലും ചില ഓൺലൈൻ ചാനലുകളും വ്യാജമായതും ആക്ഷേപകരവുമായ വാർത്തകൾ പ്രചരപ്പിക്കുന്നതായും എം എസ് മാത്യുവിന്റെ പരാതിയിലുണ്ട്. ചികിത്സയ്ക്കായി തനിയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജി കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജോളി ജോസഫ് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു.
മഹാരാജാസ് കോളേജ് സംഘര്ഷം; കെഎസ് യു പ്രവര്ത്തകന് അറസ്റ്റില്2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം വീട്ടിൽ 2002 മുതല് 2016 വരെയുള്ള കാലയളവില് ഒരു കുടുംബത്തിലെ ആറ് പേര് ദുരൂഹസാഹചര്യത്തില് മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്ത്തകളില് ഇടംപിടിക്കുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററി 2023 ഡിസംബർ 22ന് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട പൊലീസ്, അഭിഭാഷകര്, ജോളിയുടെ മകന്, കുടുംബാംഗങ്ങള് തുടങ്ങിയവർ ഡോക്യുമെന്റിയുടെ ഭാഗമായിട്ടുണ്ട്. വിചാരണ നടന്നുകൊണ്ടിരിക്കെ കേസിലെ ദൃക്സാക്ഷികളെയും കേസന്വേഷിച്ച ഉദ്യോഗസ്ഥരെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തുന്നതിൽ ഫോറൻസിക് വിഭാഗം ആശങ്കയറിയിച്ചിരുന്നു.