രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള് പ്രവര്ത്തിക്കില്ല

അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്ത പി എസ് കെ./പി സി സി അപ്പോയിന്റ്മെന്റുകള് അപേക്ഷകര് പുന:ക്രമീകരിക്കുകയും പിന്നീടുള്ള തീയതികളില് സേവാകേന്ദ്രങ്ങള് സന്ദര്ശിക്കുകയും വേണം.

dot image

തിരുവനന്തപുരം: ജനുവരി 22ന് അയോധ്യയിലെ രാംലല്ല പ്രാണ്പ്രതിഷ്ഠയ്ക്ക് എല്ലാ കേന്ദ്ര സര്ക്കാര് ഓഫീസുകള്ക്കും ഉച്ചയ്ക്ക് 2.30വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തില് പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്(പി എസ് കെ), പോസ്റ്റ് ഓഫീസ് പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള് (പി ഒ പി എസ് കെ), തിരുവന്തപുരത്തെ റീജിയണല് പാസ്പോര്ട്ട് ഓഫീസ് എന്നിവ ഉച്ചയ്ക്ക് 2.30 വരെ പ്രവര്ത്തിക്കില്ല.

അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്ത പി എസ് കെ./പി സി സി അപ്പോയിന്റ്മെന്റുകള് അപേക്ഷകര് പുന:ക്രമീകരിക്കുകയും പിന്നീടുള്ള തീയതികളില് സേവാകേന്ദ്രങ്ങള് സന്ദര്ശിക്കുകയും വേണം. അപ്പോയിന്റ്മെന്റുകള് റദ്ദാക്കുമ്പോള് അപേക്ഷകര്ക്ക് എസ്എംഎസ് ലഭിക്കും. പകരം മറ്റൊരു തീയതിയിലേക്ക് വീണ്ടും ഷെഡ്യൂള് ചെയ്യാവുന്നതുമാണ്. വിവരങ്ങള്ക്ക്: 0471 2470225,8089685796(വാട്സാപ്പ്),[email protected]

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us