റോഡ് പണിക്ക് തടസമായി വൈദ്യുത പോസ്റ്റുകൾ; വൈദ്യുത മന്ത്രിയെ വിളിച്ച് മന്ത്രി ചിഞ്ചുറാണി

കൊല്ലത്ത് എട്ട് കിലോമീറ്റർ നിർമാണം നടത്തുന്ന ആയൂർ - ചുണ്ട റോഡിന്റെ പണി നിർത്തി വച്ചിട്ട് മൂന്നു മാസം പിന്നിട്ടു.

dot image

കൊല്ലം: കൊല്ലത്ത് റോഡ് പണിക്ക് തടസമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റാൻ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് വിളിച്ച് മന്ത്രി ജെ ചിഞ്ചുറാണി. റോഡ് പണിക്ക് തടസമായി വഴിയിൽ നിൽക്കുന്നത് 34 ഓളം പോസ്റ്റുകളാണ്. ഇവ മാറ്റാൻ ആവശ്യപ്പെട്ട് കെ എസ് ഇ ബിക്ക് മന്ത്രി ചിഞ്ചുറാണി കത്ത് നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വൈദ്യുത മന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ചത്. കെ എസ് ഇ ബിയുടെ അനാസ്ഥ റിപ്പോർട്ടർ ടിവി വാർത്ത നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

പോസ്റ്റുകൾ നീക്കം ചെയ്യാതായതോടെ കൊല്ലത്ത് എട്ട് കിലോമീറ്റർ നിർമാണം നടത്തുന്ന ആയൂർ - ചുണ്ട റോഡിന്റെ പണി നിർത്തി വച്ചിട്ട് മൂന്നു മാസം പിന്നിട്ടു. ഇതിന് പി ഡബ്യു ഡിയോട് കെ എസ് ഇ ബി ആവശ്യപ്പെട്ടത് 14.39 ലക്ഷം രൂപയാണ്. അത്രയും തുക ഇല്ലാതായതോടെ 14 പോസ്റ്റുകൾ മാറ്റാൻ പി ഡബ്യു ഡി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അതും നടന്നില്ല. ആയൂർ കെ എസ് ഇ ബി സെക്ഷൻ 11,60,881 രൂപയും ചടയമംഗലം കെ എസ് ഇ ബി സെക്ഷൻ 2,77,512 രൂപയുമാണ് എസ്റ്റിമേറ്റ് നൽകിയത്. പോസ്റ്റുകൾ മാറ്റാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമ്മതിക്കാതെ വന്നതോടെ വൈദ്യുതി മന്ത്രിക്ക് സ്ഥലം എംഎൽഎയും മന്ത്രിയുമായ ചിഞ്ചു റാണി കത്തയച്ചു. കത്തിന്റെ പകർപ്പ് സഹിതം റിപ്പോർട്ടർ ടിവി വാർത്ത നൽകി. അതോടെ മന്ത്രി ചിഞ്ചു റാണി വൈദ്യുതി മന്ത്രിയെ നേരിട്ട് വിളിച്ചു നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

'ഒരു ഭാഷ, ഒരു നേതാവ്, ഡല്ഹിയില് നിന്ന് ഭരണം'; ബിജെപിയും ആര്എസ്എസും ആഗ്രഹിക്കുന്നതെന്ന് രാഹുല്

2023 ഏപ്രിൽ 11ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആയിരുന്നു റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. 10 കോടി 90 ലക്ഷം രൂപ അനുവദിച്ചാണ് ആയുർ - ചുണ്ട റോഡ് പണി തുടങ്ങിയത്. റോഡ് നിർമ്മാണത്തിന് തടസ്സമായ വൈദ്യുതി കാലുകൾ കെ എസ് ഇ ബി സ്വന്തം ചെലവിൽ മാറ്റി സ്ഥാപിക്കണമെന്ന് സർക്കാർ ഉത്തരവ് ഇവിടെ ലംഘിക്കപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us