കൊച്ചി: സിനഡാനന്തര സര്ക്കുലറിനെ ചൊല്ലി പള്ളികളില് തര്ക്കം. സിനഡ് സര്ക്കുലര് വായിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളില് വിശ്വാസികള് തമ്മില് വാക്കേറ്റമുണ്ടായി. ഏകീകൃതകുര്ബാന ആഹ്വാനം ചെയ്തുകൊണ്ടുള്ള സിനഡാനന്തര സര്ക്കുലര് വായിക്കുന്നതുമായി ബന്ധപ്പെട്ടതാണ് തര്ക്കം ഉണ്ടായത്. കിഴക്കമ്പലം സെന്റ് ആന്റണീസ് പള്ളിയില് വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മില് വാക്കേറ്റമുണ്ടായി.
മലയാറ്റൂര് പള്ളിയിലും സര്ക്കുലര് വായിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കം ഉണ്ടായി. സര്ക്കുലര് വായിക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗവും വായിക്കാന് അനുവദിക്കില്ലെന്ന് പറഞ്ഞ് വിമത വിഭാഗവും രംഗത്തെത്തിയതോടെയാണ് പള്ളികളില് തര്ക്കമുണ്ടായത്. കിഴക്കമ്പലത്തും മലയാറ്റൂരും പള്ളികളില് പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
'എനിക്ക് വധഭീഷണി'; പൊലീസിൽ പരാതി നൽകി മുഈനലി തങ്ങൾഅതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും സര്ക്കുലര് വായിച്ചില്ല. മഞ്ഞപ്ര മാര്സ്ലീവ ഫൊറോന പള്ളിയില് സര്ക്കുലര് വായിച്ചു. ഏകീകൃത കുര്ബാന വിഷയത്തില് എല്ലാ വിശ്വാസി വിഭാഗങ്ങളുമായി ചര്ച്ചചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു പുതിയ മേജര് ആര്ച്ച് ബിഷപ്പ് റാഫേല് തട്ടില് സ്ഥാനം ഏറ്റെടുത്തപ്പോള് പറഞ്ഞത്. ഇതിന് വിപരീതമായാണ് ഏകീകൃത കുര്ബാന ആഹ്വാനവുമായി സിനഡാനന്തര സര്ക്കുലര് പുറത്തിറങ്ങിയത്. സര്ക്കുലറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തോടെ എറണാകുളം അങ്കമാലി അതിരൂപതയില് കുര്ബാന തര്ക്കം വീണ്ടും സജീവമായി.