
തിരുവനന്തപുരം: ഗായകന് സൂരജ് സന്തോഷിനെതിരെ സൈബര് ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണന് ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോണ് വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളില് അധിക്ഷേപിച്ചതിനുമാണ് കേസെടുത്തത്. അപകീര്ത്തിപ്പെടുത്തല് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.