മഹാരാജാസ് കോളേജ് സംഘര്ഷം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും അറസ്റ്റില്

കെഎസ്യു- ഫ്രറ്റേണിറ്റി പ്രവര്ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

dot image

കൊച്ചി: മഹാരാജാസ് കോളേജില് നടന്ന സംഘര്ഷത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് അറസ്റ്റിലായത്. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്യു - ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് എസ്എഫ്ഐ നേതാക്കൾ അറസ്റ്റിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരെയും കലൂരിൽ നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകനെ ആംബുലൻസിൽ വച്ചും ആശുപത്രിയിൽ വച്ചും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. ആശുപത്രിയിലെ അതിക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേർക്കെതിരെയായായിരുന്നു കേസെടുത്തിരുന്നത്. ഇതിൽ രണ്ടുപേരെയാണ് ഇപ്പോൾ അറസ്റ്റു ചെയ്തത്.

ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആംബുലൻസിനുള്ളിൽ കയറി രോഗിയെ മർദിച്ചു എന്നിവയുൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പതിനഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സജീവ കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ഒൻപതോളം വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us