
കണ്ണൂര്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ട കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. ചെങ്ങളായി മണ്ഡലം പ്രസിഡന്റിനെയാണ് പുറത്താക്കിയത്. മതേതരത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.