കൊച്ചി: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. അപ്പോൾ തന്നെ പൊലീസിന് പരാതി നൽകിയിരുന്നു. വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ഗൗരവമായി കാണുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം എവിടെ വരെ എത്തിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. പുതിയ കാർഡുകൾ വ്യാജമായി നിർമ്മിക്കാൻ കഴിയില്ല. പല ആവശ്യങ്ങൾക്കും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.
നേരത്തെ കേസിൽ മുഖ്യകണ്ണിയായ കാസർഗോഡ് സ്വദേശി രാകേഷ് അരവിന്ദ് പൊലീസിന്റെ പിടിയിലായിരുന്നു. കേസിൽ അറസ്റ്റിലായ ജയ്സന്റെ കൂട്ടാളിയാണ് രാകേഷ്. ജെയ്സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിൽ രാമ തരംഗം; വൈകിട്ട് വിലക്കുകൾ ലംഘിച്ച് ദീപങ്ങൾ തെളിയിക്കും: കെ സുരേന്ദ്രൻയൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നിര്മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയാണ്.