അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ പശ്ചാത്തലത്തിൽ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ച് നടൻ ഷെയ്ൻ നിഗം. പഴയ ശത്രുക്കൾ പുതിയ രൂപത്തിൽ വരാം. അവർ വിശ്വാസത്തിന് മേൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിന് മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള അംബേദ്കറുടെ പ്രസംഗത്തിന്റെ ഭാഗമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.
'ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയപാ ർടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്ര ത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം,' എന്ന അംബേദ്കറുടെ പ്രസംഗത്തിന്റെ ഭാഗമാണ് ഷെയ്ൻ പങ്കുവെച്ചത്.
നേരത്തെ ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നമ്മുടെ ഇന്ത്യ' എന്ന അടിക്കുറിപ്പോടെ പാർവതി ചിത്രം പങ്കുവെച്ചപ്പോൾ 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് ചിത്രത്തിന് റിമ കല്ലിങ്കൽ പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്. തമിഴ് താരം ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
'നമ്മുടെ ഇന്ത്യ'; പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമാ താരങ്ങൾമുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിച്ചിരുന്നു. മതപരമായ ചടങ്ങ് സർക്കാർ പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മതവും രാഷ്ട്രീയവും തമ്മിലെ വേർതിരിവ് നേർത്ത് വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.