'നമ്മുടെ മൂല്യബോധം വിൽക്കപ്പെടുന്നു'; ബാബറി പള്ളിയുടെ ചിത്രം പങ്കുവച്ച് അമൽ നീരദ്

സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരണം

dot image

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകൻ അമൽ നീരദ്. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരണം.

'ചെറിയ കാര്യത്തിനായി നമ്മുടെ മൂല്യബോധം വിറ്റുകഴിഞ്ഞു. അത് മാത്രമാണ് ശരിക്കും നമ്മുക്ക് ഉണ്ടായിരുന്നത്. അവസാന ഇറ്റ് മാത്രമാണ് ഇനി നമ്മുടെ പക്കലുള്ളത്. അതിൽ മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യം,' അമൽ നീരദ് കുറിച്ചു.

സിനിമാ പ്രവർത്തകരായ പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ,ഷെയ്ൻ നിഗം, ദിവ്യ പ്രഭ, രാജേഷ് മാധവൻ, കനി കുസൃതി, സംവിധായകരായ ജിയോ ബേബി, ആഷിഖ് അബു, കുഞ്ഞില മസിലമണി, ഗായകരായ സൂരജ് സന്തോഷ്, വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാര കൃഷ്ണകുമാർ തുടങ്ങിയവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

'അത്യധികം സന്തോഷം തോന്നി'; അയോധ്യ പ്രതിഷ്ഠയിൽ രേവതി

നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടോടു കൂടിയ അംബേദ്കർ പ്രസംഗത്തിന്റെ ഭാഗം അടങ്ങിയ പത്രക്കുറിപ്പാണ് ഷെയ്ൻ നിഗം പങ്കുവച്ചത്. ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവർ ഭരണഘടനാ ആമുഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us