'ന്യായ് യാത്ര തടസപ്പെടുത്താൻ ശ്രമം, ചെയ്യാൻ കഴിയുന്നത് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

എത്ര ആക്രമിച്ചാലു യാത്രയുമായി നിർഭയം മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി

dot image

ഡൽഹി: അസം മുഖ്യമന്ത്രിയെയും ബിജെപിയെയും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്താൻ ബിജെപിയുടെ നിരന്തര ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എത്ര ശ്രമിച്ചാലും യാത്രയെ തടയാൻ കഴിയില്ല. ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്ന് ബിജെപിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. ഇതുകൊണ്ടൊന്നും പേടിക്കില്ല. എത്ര ആക്രമിച്ചാലു യാത്രയുമായി നിർഭയം മുന്നോട്ട് പോകുമെന്ന് രാഹുൽ പറഞ്ഞു.

അമിത് ഷാ വിചാരിച്ചാലും യാത്ര തടയാനാകില്ല. അസം സർക്കാറിന് റ ലക്ഷ്യം വ്യക്തമാണ്. മോദിയും ആഎസ് എസുമാണ് ഒരു ഭാഗത്ത്. അവരോടാണ് ഇൻഡ്യ മുന്നണിയുടെ പോരാട്ടം. അസമിൽ യാത്ര നിരന്തരം തടസപ്പെടുത്തുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ പരിപാടിയാക്കി. മമതാ ബാനർജിയുമായി നല്ല ബന്ധമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും രാഹുൽ പറഞ്ഞു.

ഇൻഡ്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം കൂട്ടായി തീരുമാനിക്കും. ആര് പ്രധാനമന്ത്രിയാകുമെന്ന തീരുമാനം പിന്നീട് എടുക്കും. ഇൻഡ്യ സഖ്യത്തിന് 60 ശതമാനം വോട്ടുണ്ട്. പ്രകോപനങ്ങൾ അതിജീവിച്ച് പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. അധികാരം തുല്യമായി പങ്കിടണം. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വേണം. ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

'ജനങ്ങളെ പ്രകോപിപ്പിച്ചു'; രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകി അസം മുഖ്യമന്ത്രി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us