കൊച്ചി: ചുമരെഴുത്തിൽ അതൃപ്തി പരസ്യപ്പെടുത്തി എം കെ രാഘവൻ എം പി. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുന്നതിനു മുമ്പ് ചുമരെഴുത്ത് നടത്തുന്നത് ശരിയല്ല. ഓരോരുത്തർക്കും ഓരോ രീതിയുണ്ട്. അതിൽ അഭിപ്രായ പ്രകടനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാൻഡാണ്.
ഹൈക്കമാൻഡ് പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥാനാർത്ഥിയില്ല. കണ്ണൂരും ആലപ്പുഴയിലും ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും എം കെ രാഘവൻ എം പി പറഞ്ഞു. ലോക്സഭാ സ്ഥാനാര്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ ടി എന് പ്രതാപന് വേണ്ടിചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതോടെ വിവാദമുയർന്നിരുന്നു.
'മുസ്ലിം ലീഗ്-സിപിഐഎം സഖ്യം അസാധ്യം'; നിലപാടുകൾ ഒത്തുവരുന്നത് സഖ്യസൂചനയല്ലെന്ന് കെ ടി ജലീൽ'പ്രതാപൻ തുടരും, പ്രതാപത്തോടെ' എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിലെ ചുമരിൽ തങ്ക ലിപികളാൽ എഴുതിയതാണ് തന്റെ പേരെന്നാണ് ചുമരെഴുത്തിൽ ടി എൻ പ്രതാപൻ എംപി പ്രതികരിച്ചത്. വീണ്ടും ജനവിധി തേടിയാൽ വിജയിക്കുമെന്ന് പറഞ്ഞ പ്രതാപൻ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ തന്നെ കൊണ്ട് നടക്കുമെന്നും കൂട്ടിച്ചേർത്തു.