കൊച്ചി: അധ്യാപകന് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ അന്വേഷണം കടുപ്പിച്ച് എൻഐഎ. ഒളിവിൽ കഴിഞ്ഞ സമയത്ത് സവാദിന് മഞ്ചേശ്വരത്ത് നിന്ന് കൂടുതൽ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ എൻഐഎ സംഘം മഞ്ചേശ്വരത്ത് എത്തി. ചോദ്യം ചെയ്യലിനായി ഹാജരാകാൻ സവാദിന്റെ ബന്ധുകൾക്ക് എൻഐഎ നോട്ടീസ് നൽകി. കൊച്ചിയിലെ എൻഐഎ ഓഫീസിൽ നാളെ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
ഒളിവിൽ കഴിഞ്ഞ 13 വർഷക്കാലം പ്രതിയ്ക്ക് എവിടെനിന്നെല്ലാം സാമ്പത്തിക സഹായവും ഒളിവിൽ കഴിയാനുള്ള മറ്റ് സഹായങ്ങളും ലഭിച്ചു എന്ന കാര്യം അന്വേഷിക്കാനാണ് ബന്ധുകളോട് എൻഐഎ ഹാജരാകാൻ ആവശ്യപ്പെട്ടത്. പ്രതി കൈവെട്ടാൻ ഉപയോഗിച്ച മഴു പിന്നീട് എന്ത് ചെയ്തു എന്നും അന്വേഷണ സംഘം കണ്ടത്തേണ്ടതുണ്ട്.
'കണക്ക് പറഞ്ഞതിന് കൊല്ലാൻ ആരും നടക്കേണ്ട'; സിപിഐഎം നേതാക്കൾക്ക് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടികണ്ണൂർ മട്ടന്നൂര് പരിയാരം ബേരത്ത് വെച്ചാണ് എന്ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സവാദിനെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് നേരത്തെ എന്ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില് കഴിഞ്ഞ വര്ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില് മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.
രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 രൂപ പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്ദേശിച്ചിരുന്നു.