മഹാരാജാസിലെ സംഘർഷം; സർക്കാർ ഗൗരവമായി കാണുന്നു; മന്ത്രി ആർ ബിന്ദു

മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതർക്ക് പെൻഷൻ നൽകുന്നത് സാമൂഹ്യ നീതി വകുപ്പ് അല്ലെന്നും പെൻഷൻ മുടങ്ങിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി

dot image

തിരുവനന്തപുരം: മഹാരാജാസിലെ സംഘർഷം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആർ ബിന്ദു. പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെടുമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ പ്രിൻസിപ്പൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ആർ ബിന്ദു പറഞ്ഞു. മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതർക്ക് പെൻഷൻ നൽകുന്നത് സാമൂഹ്യ നീതി വകുപ്പ് അല്ലെന്നും പെൻഷൻ മുടങ്ങിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അവർ പറഞ്ഞു. 'അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ ബന്ധപ്പെടേണ്ടതായിരുന്നു. ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതർക്ക് സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്' മന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥിയോട് കാലിക്കറ്റ് സർവകലാശാലയുടെ ക്രൂരതയെന്ന റിപ്പോർട്ടർ ടിവി വാർത്ത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബികോം മൂന്നാം സെമസ്റ്ററിൻ്റെ ഉത്തരക്കടലാസ് സർവ്വകലാശാലയിൽ നിന്ന് കാണാതായെന്നും വീണ്ടും പരീക്ഷയെഴുതണമെന്നുമാണ് സർവ്വകലാശാല അധികൃതർ കോഴിക്കോട് ജെഡിടി കോളജിലെ ബികോം വിദ്യാർത്ഥി മുനവ്വറിനെ അറിയിച്ചത്.

ഭിന്നശേഷി വിദ്യാർത്ഥിയോട് ക്രൂരത; ഉത്തരക്കടലാസ് കാണാനില്ല, വീണ്ടും പരീക്ഷയെഴുതണമെന്ന് സർവ്വകലാശാല

സഹായിയെ വച്ച് പരീക്ഷയെഴുതുന്ന 75 ശതമാനത്തിലധികം അംഗ പരിമിതിയുള്ള വിദ്യാർത്ഥിയോടാണ് സർവ്വകലാശാലയുടെ ക്രൂരത. മൂന്നാം സെമസ്റ്ററിലെ പരീക്ഷ ഫലം വന്നപ്പോൾ മുനവ്വർ അടക്കം അൻപതോളം പേരുടെ രണ്ട് പേപ്പറുകളുടെ ഉത്തരക്കടലാസ് കാണാനില്ലെന്ന് സർവ്വകലാശാല അറിയിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us