അയോധ്യ പ്രതിഷ്ഠയിൽ രേവതിക്ക് സന്തോഷം; പറഞ്ഞത് ശരിയെന്ന് നിത്യ മേനോനും

ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്വൃതി ഒരു നവ്യാനുഭവമായിരുന്നുവെന്നുമാണ് രേവതിയുടെ കുറിപ്പ്

dot image

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടി രേവതി നടത്തിയ പ്രതികരണത്തിൽ പിന്തുണ അറിയിച്ച് നിത്യ മേനോനും. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്വൃതി ഒരു നവ്യാനുഭവമായിരുന്നുവെന്നുമാണ് രേവതിയുടെ കുറിപ്പ്. കമന്റിലൂടെയാണ് രേവതിയുടെ വാക്കുകൾക്ക് നിത്യമേനോൻ പിന്തുണ അറിയിച്ചത്.

'ഇന്നലെ മറക്കാൻ കഴിയാത്ത ദിവസമായിരുന്നു. ഇതുവരെ ഇല്ലാത്ത ഒരു ഭാവം എനിക്കുണ്ടെന്ന് രാംലല്ലയുടെ വശ്യമായ മുഖം ബോധ്യപ്പെടുത്തി. എന്നിൽ അത് ആവേശവും അങ്ങേയറ്റ ആനന്ദവും സൃഷ്ടിച്ചു. ഹിന്ദുവായി ജനിച്ചതുകൊണ്ട് നമ്മൾ വിശ്വാസത്തെ മറച്ചുപിടിച്ചുവെന്നത് അത്ഭുതകരമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു. മതേതര ഇന്ത്യയെയാണ് നാം ആഗ്രഹിച്ചത്, വിശ്വാസത്തെ സ്വകാര്യമാക്കി. എല്ലാവരും അങ്ങനെയാവണം. ശ്രീരാമൻ്റെ തിരിച്ചുവരവ് പലരിലും മാറ്റങ്ങൾ വരുത്തി. ആദ്യമായാവണം വിശ്വാസികളെന്ന് നാം ഉറക്കെ പറഞ്ഞു. ജയ് ശ്രീരാം,' എന്നാണ് രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 'വെരി ട്രൂ' എന്നാണ് നിത്യയുടെ കമന്റ്.

'ചെറിയ കാര്യത്തിനായി നമ്മുടെ മൂല്യബോധം വിറ്റുകഴിഞ്ഞു. അത് മാത്രമാണ് ശരിക്കും നമ്മുക്ക് ഉണ്ടായിരുന്നത്. അവസാന ഇറ്റ് മാത്രമാണ് ഇനി നമ്മുടെ പക്കലുള്ളത്. അതിൽ മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യം,' എന്നാണ് അമൽ നീരദിന്റെ കുറിപ്പ്. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടോടു കൂടിയ അംബേദ്കർ പ്രസംഗത്തിന്റെ ഭാഗം അടങ്ങിയ പത്രക്കുറിപ്പാണ് ഷെയ്ൻ പങ്കുവെച്ചത്. ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവർ ഭരണഘടനാ ആമുഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us