മലപ്പുറം: തിരൂര് മലയാളം സര്വ്വകലാശാല യൂണിയന് എസ്എഫ്ഐക്ക്. മുഴുവന് സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നേരത്തെ നടന്ന തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളിലെ എസ് എഫ്ഐ വിജയം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില് റീ ഇലക്ഷന് സംഘടിപ്പിക്കുകയായിരുന്നു. എംഎസ്എഫ് പ്രവര്ത്തകര് നല്കിയ ഹര്ജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. മതിയായ കാരണങ്ങള് ഇല്ലാതെ നാമനിര്ദ്ദേശ പത്രിക തള്ളിയതിനെതിരെയായിരുന്നു ഹര്ജി. ചെയര്പഴ്സന്, ജനറല് സെക്രട്ടറി, ജനറല് ക്യാപ്റ്റന് എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് റീ ഇലക്ഷന് നടന്നത്.
ചോദ്യപ്പേപ്പറിന് ഫീസ്:'കെഎസ്യു സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിൽ' ശിവൻകുട്ടിചെയര്പേഴ്സണ് സ്ഥാനത്തേക്ക് എസ്എഫ്ഐക്ക് 273 വോട്ടും എംഎസ്എഫിന് 44 വോട്ടും ലഭിച്ചു. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐക്ക് 273 വോട്ടും എംഎസ്എഫിന് 48 വോട്ടും ജനറല് ക്യാപ്റ്റന് സ്ഥാനത്തിന് എസ്എഫ്ഐ 289 വോട്ടും എംഎസ്എഫ് 32 വോട്ടും ലഭിച്ചു.