കെ സുരേന്ദ്രൻ്റെ കേരള പദയാത്രയക്ക് ജനുവരി 27ന് തുടക്കം; ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും

ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന പദയാത്രയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും

dot image

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കേരള പദയാത്ര ജനുവരി 27 ന് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി അദ്ധ്യക്ഷൻ്റെ യാത്രയിലും പ്രഭാതയോഗം ഉണ്ടായിരിക്കും. ഈ യോഗത്തിൽ. മത-സാമുദായിക നേതാക്കളുമായി ആശയവിനിമയം നടത്തും. ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന പദയാത്രയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും. ഫെബ്രുവരി 27ന് പാലക്കാടാണ് കേരള പദയാത്രയുടെ സമാപനം.യാത്രയോട് അനുബന്ധിച്ച് ഓരോ മണ്ഡലത്തിലും 1000 പേർ പുതുതായി പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് ബിജെപി വ്യക്തമാക്കി.

കാസര്ഗോഡ് നിന്നാണ് കേരള പദയാത്ര ആരംഭിക്കുന്നത്. ലോക്സഭ മണ്ഡലങ്ങള് കേന്ദ്രീകരിച്ചാണ് പദയാത്ര രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു മണ്ഡലത്തില് രണ്ട് ദിവസം പദയാത്ര പര്യടനം നടത്തും. 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല് ലക്ഷം പ്രവര്ത്തകര് പദയാത്രയില് അണിനിരക്കുമെന്നും നേരത്തെ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

നേരത്തെ കോട്ടയത്ത് ചേര്ന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താന് തീരുമാനിച്ചത്. യോഗത്തില് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചര്ച്ചകള് നടന്നിരുന്നു. എന്ഡിഎ പ്രവര്ത്തനം കേരളത്തില് വിപുലപ്പെടുത്താനും യോഗത്തില് തീരുമാനമായിട്ടുണ്ട്. എന്ഡിഎ ജില്ലാ-നിയോജക മണ്ഡലം കണ്വെന്ഷന് സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us