കൊച്ചി: മഹാരാജാസ് കോളേജിലെ അധ്യാപകൻ ഡോ. കെ എം നിസാമുദീനെതിരെ പൊലീസിൽ പരാതി. കോളേജിലെ തന്നെ വിദ്യാർത്ഥിനിയാണ് എറണാകുളം സെൻട്രൽ പൊലീസിൽ അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. അധ്യാപകൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും സ്ത്രീത്വത്തെ ചോദ്യം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനികളെ രാത്രികളിൽ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയുണ്ട്. മഹാരാജാസ് കോളേജ് യൂണിയൻ അഡ്വൈസർ കൂടിയാണ് നിസാമുദ്ദീൻ.
മഹാരാജാസ് കോളേജിലെ യൂണിയന് സ്റ്റാഫ് അഡൈ്വസര് ഡോ കെ എം നിസാമുദ്ദീനെ പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേരത്തെ രംഗത്ത് വന്നിരുന്നു. പെണ്കുട്ടികളുടേതടക്കം അധ്യാപകനെതിരെ നിരവധി പരാതികള് ഉണ്ടെന്നും നടപടി എടുത്തില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചിരുന്നു. അധ്യാപകനെതിരെ നിയമ - സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി നേതാക്കള് വ്യക്തമാക്കിയിരുന്നു.
നേരത്തെ പ്രവര്ത്തിച്ചിരുന്ന കോളേജില് സ്വഭാവ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടയാളാണ് നിസാമുദീനെന്നും ഫ്രറ്റേണിറ്റി ആരോപിച്ചിരുന്നു. മഹാരാജാസിലെ സംഘര്ഷം അധ്യാപകന് നിസാമുദ്ദീനും എസ്എഫ്ഐയും ചേര്ന്ന് തയ്യാറാക്കിയ തിരക്കഥയാണെന്നും ഭിന്നശേഷി ക്വോട്ട അട്ടിമറിച്ചാണ് നിസാമുദ്ദീന് മഹാരാജാസില് നിയമനം നല്കിയതെന്നും ഫ്രറ്റേണിറ്റി ആരോപിച്ചിരുന്നു.
അധ്യാപകനെ മാറ്റി നിര്ത്തിയില്ലെങ്കില് കോളേജിനകത്ത് പ്രതിഷേധിക്കുമെന്നും ഫ്രറ്റേണിറ്റി പ്രവര്ത്തകര് അറിയിച്ചിരുന്നു. അധ്യാപകൻ്റെ യോഗ്യതകളില് കോടതിയെയും യുജിസിയെയും സമീപിക്കുന്നതിനൊപ്പം വിജിലന്സിനും പരാതി നല്കുമെന്നും നേതാക്കള് പറഞ്ഞു. കോളേജിലെ അറബിക് വിഭാഗം അസി. പ്രൊഫസറായ കെ എം നിസാമുദീന് കഴിഞ്ഞ ദിവസം വിദ്യാര്ത്ഥിയുടെ മര്ദനമേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച പകല് 12 നായിരുന്നു സംഭവം. അറബിക് ഡിപ്പാര്ട്ട്മെന്റിലെത്തിയ മൂന്നാം വര്ഷ വിദ്യാര്ത്ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ മര്ദ്ദിച്ചത്.