'സുധീരന് സ്ഥാനാര്ത്ഥിയോ?', മറുപടിയുമായി സുധീരന്; പാര്ലമെന്ററി രംഗത്തേക്കില്ലെന്ന് വിശദീകരണം

തന്നെ പരാമര്ശിച്ചുവന്ന വാര്ത്തകളില് യാതൊരു അടിസ്ഥാനവുമില്ലെന്ന് സുധീരന് പറഞ്ഞു.

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് തൃശൂര് മണ്ഡലത്തില് നിന്ന് താന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള് തള്ളി മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി എം സുധീരന്. തന്നെ പരാമര്ശിച്ചുവന്ന വാര്ത്തകളില് യാതൊരു അടിസ്ഥാനവുമില്ലെന്ന് സുധീരന് പറഞ്ഞു.

ബംഗാളിലും ഇന്ഡ്യ സഖ്യമുണ്ടാവും, ന്യായ് യാത്രയ്ക്ക് മമതയെ ക്ഷണിച്ചിരുന്നു; കെ സി വേണുഗോപാല്

പാര്ലമെന്ററി രംഗത്തേക്കില്ലെന്ന നേരത്തേയുള്ള നിലപാടില് ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥിയായി സുധീരനേയും പരിഗണിക്കാന് സാധ്യതയുണ്ടെന്നായിരുന്നു പ്രചാരണം. പ്രതാപന് വേണ്ടി മണ്ഡലത്തില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടെങ്കിലും അപ്രതീക്ഷിതമായാണ് സുധീരന്റെ പേരും ഉയര്ന്നുവന്നത്. എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി വിഎസ് സുനില്കുമാര് എത്തുമ്പോള് സുരേഷ് ഗോപിയായിരിക്കും ബിജെപി സ്ഥാനാര്ത്ഥിയാവുക എന്നതാണ് മറ്റൊരു പ്രചാരണം.

കെ സുരേന്ദ്രൻ്റെ കേരള പദയാത്രയക്ക് ജനുവരി 27ന് തുടക്കം; ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും

പാര്ട്ടി പറഞ്ഞാല് മണ്ഡലത്തില് വീണ്ടും മത്സരിക്കുമെന്ന് പ്രതാപന് പറഞ്ഞിരുന്നു. പ്രതാപന് വേണ്ടി നേരത്തേ ചുവരെഴുത്തുകള് പ്രത്യക്ഷപ്പെട്ടിരുന്നു. പാര്ട്ടി പ്രവര്ത്തകരുടെ ത്രില്ല് കൊണ്ടാവാം ചുവരെഴുത്ത് എഴുതിയതെന്നായിരുന്നു പ്രതാപന്റെ മറുപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us