ശ്രീനിജന് എംഎല്എയെ പൊതുവേദിയില് അധിക്ഷേപിച്ചെന്ന പരാതി; സാബു എം ജേക്കബിനെതിരെ കേസ്

സാബു ജേക്കബിന്റെ പരാമർശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറില് പറയുന്നു.

dot image

കൊച്ചി: കുന്നത്തുനാട് എംഎല്എ പി വി ശ്രീനിജനെ പൊതുവേദിയില് അധിക്ഷേപിച്ചെന്ന പരാതിയില് കിറ്റെക്സ് എംഡിയും ട്വന്റി-20 ചീഫ് കോര്ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകന്റെ പരാതിയില് എറണാകുളം പുത്തൻ കുരിശു പൊലീസ് കേസെടുത്തത്. സാബു ജേക്കബിന്റെ പരാമർശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറില് പറയുന്നു.

വിവാദ പോസ്റ്റ് പി ബാലചന്ദ്രനെ തള്ളി സിപിഐ; രാജി ആവശ്യപ്പെട്ട് ബിജെപി, എംഎൽഎ ഓഫീസിലേക്ക് മാർച്ച്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയില് വെച്ചായിരുന്നു സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്ശം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര് ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില് പറയുന്നത്. പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അവഹേളിക്കാന് ഉദ്ദേശിച്ചാണിതെന്നും പരാതിയില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us